JHL

JHL

മൊഗ്രാൽ പുത്തൂർ സ്ക്കൂളിൽ ജമീല ടീച്ചർ അനുസ്മരണം സംഘടിപ്പിച്ചു.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ദീർഘകാലം മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയും പ്രിൻസിപ്പലുമായിരുന്ന ജമീല ടീച്ചറുടെ വിയോഗത്തിൽ പി ടി എ ,സ്റ്റാഫ്, പൂർവ്വ വിദ്യാർത്ഥികൾ അനുശോചിച്ചു.

സ്ക്കൂളിൽ ജമീല ടീച്ചർ അനുസ്മരണം സംഘടിപ്പിച്ചു. ദീർഘകാലം സ്കൂളിൻ്റെ പി ടി എ പ്രസിഡണ്ടായിരുന്ന എസ് പി സലാഹുദ്ദീൻ ഉൽഘാടനം ചെയ്തു. മൊഗ്രാൽ പുത്തൂറിൻ്റെ വിദ്യാഭ്യാസ പുരോഗതിക്ക് മികച്ച സംഭാവന നൽകിയ അധ്യാപികയായിരുന്നു ജമീല ടീച്ചർ എന്ന് എസ് പി സലാഹുദ്ദീൻ അനുസ്മരിച്ചു, വിദ്യാർത്ഥികളെ ശാസിക്കുകയും ഉപദേശിക്കുകയും ഒപ്പം ചേർത്തു പിടിക്കുകയും ചെയ്ത അധ്യാപികയായിരുന്നു ടീച്ചർ എന്ന് പൂർവ്വ വിദ്യാർത്ഥികൾ അനുസ്മരിച്ചു. ജമീല ടീച്ചറുടെ വാക്കുകളും പ്രവൃത്തിയും കരുത്തും പ്രചോദനവുമായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. പിരിഞ്ഞ് പോകുന്ന സമയത്ത് സ്കൂളിന് കുടിവെള്ള പദ്ധതി സമ്മാനിച്ചാണ് ടീച്ചർ നാട്ടിലേക്ക് മടങ്ങിയത്. മൊഗ്രാൽ പുത്തൂർ ഗവ: ടെക്ക്നിക്കൽ സ്ക്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദലി ജിന്ന മാഷായിരുന്നു ഭർത്താവ്.നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും ഒരു പോലെ പ്രിയപ്പെട്ടവരായിരുന്നു ജമീല ടീച്ചർ.

പി ടി എ പ്രസിഡണ്ട് മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ പ്രസിഡണ്ട് മുജീബ് കമ്പാർ, പ്രിൻസിപ്പാൽ നസീറ, ഹെഡ്മാസ്റ്റർ രാധാകൃഷ്ണ, ടീച്ചറിൻ്റെ സഹപ്രവർത്തകരായിരുന്ന ഷൈനി, സിന്ധു ,രഘു , മദർ പി ടി എ പ്രസിഡണ്ട് ഫൗസിയ, നെഹ്റു കടവത്ത്, അധ്യാപകരായ രാഘവൻ ,ജനാർദ്ധനൻ, പ്രമീള തുടങ്ങിയവർ അനുസ്മരിച്ചു.


No comments