JHL

JHL

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകൻ പിടിയിൽ.

ആദൂര്‍(www.truenewsmalayalam.com) : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകൻ പിടിയിൽ.

കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശി സുബൈര്‍ ദാരിമി (45)യെയാണ് ആദൂര്‍ സി.ഐ എ.അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 പ്രതി നേരത്തെ ജോലി ചെയ്തിരുന്ന ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്ന് മാസക്കാലത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി മുതലുള്ള കാലയളവിലാണ് സംഭവം.

പ്രതിയെ ഇപ്പോള്‍ ജോലി ചെയ്യുന്ന മദ്രസയില്‍ വെച്ച് പിടികൂടുകയായിരുന്നു.

 സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാരായണന്‍, ചന്ദ്രന്‍ ചേരിപ്പാടി, അജയ് വില്‍സണ്‍, സഞ്ജീവ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


No comments