കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട; കാസർഗോഡ് സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.
കാസര്‍കോട് ഹോസ്ദുര്‍ഗ് കടപ്പുറം ആയിഷ മന്‍സിലില്‍ റഹൂഫ് (23), കോഴിക്കോട് പയ്യോളി കാഞ്ഞിരമുല്ലപ്പറമ്പ് കെ.പി. നൗഷാദ് (32) എന്നിവരെയാണ് 70,97,750 രൂപ വിലമതിക്കുന്ന ഒന്നര കിലോഗ്രാമോളം വരുന്ന സ്വർണ്ണവുമായി പിടികൂടിയത്.
ബഹ്റൈനില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 4.30ന് എത്തിയ റഹൂഫ് 764 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കാപ്‌സ്യൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചിരുന്നത്. ഖത്തറില്‍ നിന്ന് ഒമാന്‍ എയര്‍ വിമാനത്തില്‍ ബുധനാഴ്ച രാവിലെ 8.30ന് എത്തിയ നൗഷാദില്‍ നിന്നും കാപ്‌സ്യൂള്‍ രൂപത്തിലുള്ള 765 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു.
കസ്റ്റംസിന്റെ പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട് ടെര്‍മിനലിന് പുറത്ത് കടന്ന ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
എയ്ഡ് പോസ്റ്റിന് മുന്നില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സറെ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് വെളിവായത്.
Post a Comment