ആരിക്കാടിയിലെ വെള്ളക്കെട്ട്: പ്രത്യേക ടീം ഇടപെട്ട് പ്രശ്ന പരിഹാരം.
കുമ്പള. മഴ കനത്തതോടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആരിക്കാടിയിൽ രൂപംകൊണ്ട വെള്ളക്കെട്ടിന് പരിഹാരമായി. ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക ഉദ്യോഗസ്ഥരടങ്ങുന്ന ടീം അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും, ഓവു ചാലുകൾ കീറി വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനം ഒരു ക്കുകയും ചെയ്തു. ദേശീയപാതയോരത്തും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടികിടന്നത് ദുരിതമാകുന്നതായി ഇന്നലെ പത്ര- മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരത്തിന് നടപടിയുണ്ടായത്.
Post a Comment