JHL

JHL

നിരവധി കേസുകളിൽ പ്രതിയായ ഷിറിയ സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

കുമ്പള(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ ഷിറിയ സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

കൊലക്കേസടക്കം അഞ്ചോളം കേസുകളില്‍ പ്രതിയായ മുഹമ്മദ് റഫീഖ് എന്ന അപ്പി റഫീഖി(29)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃണ നായരുടെ നേതൃത്വത്തിലുള്ള സംഘവും കുമ്പള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രമോദ്, എസ്.ഐ.വി കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്.

ഉപ്പളയിലെ പെയിന്റിംഗ് തൊഴിലാളി മുഹമ്മദ് അല്‍ത്താഫിനെ കാറില്‍ തട്ടികൊണ്ടു പോയി കര്‍ണാടകയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലും മറ്റ് നാല് കേസുകളിലും പ്രതിയായ റഫീഖിനെ ഇന്നലെ രാത്രിയോടെയാണ് ബന്തിയോട് വെച്ച് പിടികൂടിയത്.



No comments