JHL

JHL

ഈഡി ചോദ്യം ചെയ്യലിൽ കോൺഗ്രസ്‌ പ്രതിഷേധം; കേന്ദ്രസർക്കാറും, ബിജെപിയും രാഹുൽഗാന്ധിയെ ഭയക്കുന്നു-പി.എ അഷ്‌റഫലി.

കുമ്പള(www.truenewsmalayalam.com) : എട്ടു വർഷത്തെ ഭരണ നേട്ടങ്ങൾ ഒന്നുമില്ലാതെ വർഗീയതയെ മാത്രം പ്രോത്സാഹിപ്പിച്ച് മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാറും, ബിജെപിയും രാജ്യത്തെ ജനങ്ങൾ തങ്ങൾക്കെതിരാണെന്ന തിരിച്ചറിവോടെ  രാഹുൽഗാന്ധിയേയും, കോൺഗ്രസ്‌ പാർട്ടിയെയും ഏറെ ഭയക്കുന്നത് കൊണ്ടാണ് കേന്ദ്രഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് പാർട്ടിയെ തകർക്കാമെന്ന  ഉദ്ദേശത്തോടെ രാഹുൽ ഗാന്ധിയെ നിരന്തരമായി ചോദ്യം ചെയ്യുന്നതിന് പിന്നിലെന്ന് കെപിസിസി നിർവാഹകസമിതി അംഗം പി എ അഷ്റഫലി അഭിപ്രായപ്പെട്ടു.

 കുമ്പള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈഡി യുടെ രാഷ്ട്രീയപ്രേരിതമായ ചോദ്യം ചെയ്യലിനെതിരെ കുമ്പള പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നാളുകൾ രാഹുൽഗാന്ധിയുടെ താണെന്ന തിരിച്ചറിവ് ബിജെപിയെ വല്ലാതെ വിളറി പിടിപ്പിച്ചിരിക്കുന്നു. ഓരോ നിയമവും അടിച്ചേൽപ്പിക്കുക വഴി  രാജ്യത്തെ ജനങ്ങൾ ബിജെപിക്കെതിരെ തിരിയുന്നു. രാഹുൽഗാന്ധി നടത്തുന്ന ഭാരതയാത്ര വലിയ ചലനം സൃഷ്ടിക്കുമെന്ന് ബിജെപി ഭയക്കുന്നു. ഇതിനെ തടയിടാനാണ് ബിജെപി നേതൃത്വം ഈഡിയിലൂടെ ശ്രമിക്കുന്നതെന്നും അഷ്റഫലി ആരോപിച്ചു.

 ചടങ്ങിൽ കുമ്പള ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷൻ രവീന്ദ്രൻ നായക് ഷേണി സ്വാഗതം പറഞ്ഞു. ഡിസിസി നിർവാഹക സമിതി അംഗം മഞ്ജുനാഥ് ആളുവ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവിരാജ് തു മ്മ, കേശവ എസ്ആർ പുത്തിഗെ, അബ്ദുറഹ്മാൻ പെർള, ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ, ബാലകൃഷ്ണ ഷെട്ടി കിദൂർ, ചന്ദ്ര കാജൂർ, ഖമറുദ്ദീൻ പട്ലടുക്ക, ഡോൾഫിൻ ഡിസൂസ, സുലൈമാൻ ഉജംപദവ്, ദാസൻ കടപ്പുറം, പൃഥ്വിരാജ് ഷെട്ടി ഉജാർ, രാമ കാർലെ, ശ്രീധർ റൈ, ശ്രീനിവാസ്, ആരിസ് ഒള മുഗർ , പൂവ സേനി ദയാനന്ദ ബാടൂർ, സച്ചിദാനന്ദ കല്ലിഗെ, യൂസഫ് കോട്ട, മുഹമ്മദ്  അബ്‌കോ, സെബാസ്റ്റ്യൻ നാരായണമംഗലം, ഹരീഷ് മുളിയട്ക്ക, പുരുഷോത്തമൻ നായിക്കാപ്പ്, പദ്മനാഭൻ കട്ട, അബൂബക്കർ മുഗു, നവീൻ നായക് പെർള, മോഹൻ റൈ പൈവളികെ,നിസാർ പടപ്പനടുക്ക, അഷ്‌റഫ്‌ കളനഗർ,തോമസ് കൃഷ്ണ നഗർ എന്നിവർ സംബന്ധിച്ചു. കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി നന്ദി പറഞ്ഞു.



No comments