JHL

JHL

നിരവധി കേസുകളിൽ പ്രതിയായ ഉപ്പള സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

മഞ്ചേശ്വരം(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ ഉപ്പള സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. 

ഉപ്പള മിയാപദവ് സ്വദേശിയായ അബ്ദുല്‍ റഹിമിനെ(35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 കേരളത്തിലും കര്‍ണാടകയിലുമായി 15ല്‍ പരം കേസുകലാണ് റഹീമിനെതിരെയുള്ളത്.

ഒരു കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.

 ഒരു വര്‍ഷം മുമ്പ് റഹിമിനെയും സംഘത്തെയും മിയാപദവ് ബാളിയൂരില്‍ വെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി സദാനന്ദനും സംഘത്തിനും നേരെ വെടിയുതിര്‍ത്തും ബിയര്‍ കുപ്പി വലിച്ചെറിഞ്ഞും കര്‍ണാടകയിലേക്ക് കടന്ന് കളയുകയായിരുന്നു. അതിനിടെ വിട്ട്‌ള പൊലീസിന് നേരെയും വെടിയുതിര്‍ത്ത് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടക പൊലീസ് പിടികൂടിയിരുന്നു.

ഇത് കൂടാതെ കള്ളനോട്ട് കേസ്, വധശ്രമം, തടഞ്ഞുനിര്‍ത്തി പണവും കാറും തട്ടിയെടുക്കല്‍, മയക്കു മരുന്ന് കടത്ത്, വടി വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, പൊലീസിന്റെ കൃത്യം നിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് റഹിം.



No comments