JHL

JHL

വാഹന പരിശോധന പിന്നീടാകാം; പോലീസ് കവർച്ചക്കാരെ പിടികൂടണം-മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിൽ  കവർച്ചയും, കവർച്ചാ ശ്രമങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാഹനപരിശോധന നിർത്തിവെച്ച് കവർച്ചക്കാരെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

 ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഗതാഗതനിയന്ത്രണം മൂലം യാത്രാദുരിതം നേരിടുന്ന സമയത്ത് വാഹന ഉടമകളെ പിടിച്ചുനിർത്തി ജില്ലയിലെ പലഭാഗങ്ങളിലും കിലോമീറ്റർ വിത്യാസത്തിൽ പോലീസ് നടത്തുന്ന പരിശോധന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പിഴ ഈടാക്കലാണ്. അതേസമയം ജില്ലയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി നാൾക്കുനാൾ കവർച്ചകൾ പെരുകുകയാണ്. പട്ടാപ്പകൽ പോലും കവർച്ചകൾ നടക്കുന്നു. ഇതിന്റെ അന്വേഷണം എവിടെയും എത്തുന്നില്ല. യോഗം അഭിപ്രായപ്പെട്ടു.

 ഒന്ന് രണ്ടു മാസത്തിനിടെ മാത്രം ജില്ലയിൽ വലുതും, ചെറുതുമായ ഒട്ടേറെ കവർച്ചകളും, കവർച്ചാ ശ്രമങ്ങളാണ് നടന്നത്. ഒന്നിനും ഉറവിടം കണ്ടെത്താൻ പോലീസിനായിട്ടില്ല. ഇത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്  വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പോലീസ് കവർച്ചക്കാരെ പിടികൂടാൻ ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം, രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.


No comments