JHL

JHL

കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ (CEOA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാസറഗോഡ് : കൺസ്ട്രക്ഷൻ  എക്യുപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ (CEOA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചന്ദ്രൻ മുന്നാട് പ്രെസിഡൻറ് , മൊയ്തീൻ കുഞ്ഞി കുമ്പള സെക്രട്ടറി, കാദർ സി. കെ. ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗമായി റാഷിദ് കാസറഗോഡിനെയും തെരഞ്ഞെടുത്തു. 

ഒക്ടോബര്‍ 8,9ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ സമ്മേളനം ആഗസ്റ്റ് 30ന് കാസറഗോഡ് വെച്ച് അതി വിപൂലമായി എക്‌സിബിഷനോടു കൂടി നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇന്ധന  വില വര്‍ദ്ധനവിനെതിരെയും, ടയര്‍, സ്‌പെയര്‍ പാട്‌സ് തുടങ്ങിയ ഉത്പനങ്ങളുടെ വില വര്‍ദ്ധനവിനെതിരേയും ഇനി വരുന്ന ദിവസങ്ങളില്‍ കമ്മിറ്റി സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്നും ജെ.സി.ബി, ടിപ്പര്‍, പോലെയുള്ള  മിഷനറികളുള്ള ഉടമകള്‍ക്ക്  പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത ഈ വില കയറ്റ സാഹചര്യത്തില്‍ വാടക ഇനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. റവന്യു ജിയോളജി  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പീഠനം അവസാനിപ്പിക്കണം എന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. 

ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അഷ്‌റഫ് എച്ച്.എം.എ തെക്കില്‍, മഹേഷ് കാസറഗോഡ്, വിനോദ് മെലോത്ത്, സലീം സി.ബി, വിനു. സി മാത്യൂ, സുകുമാരന്‍ കെ.കെ, അഫ്‌സല്‍ ഹൊസങ്കാടി, ജഗദീഷ് പെര്‍ള, ആല്‍ബര്‍ട്ട് കുമ്പള, മദുസൂദന്‍ കുമ്പള, അഗില്‍ ഉദുമ, മുനീര്‍ ഉദുമ, ബഷീര്‍ മുള്ളേരിയ, സുദാകരന്‍, സാലിക് കെ.കെ.സി, മുഹമ്മദ്, അനീസ് റാസാ, എന്നിവരെ കമ്മിറ്റി ഭാരവാഹികളായി തെരെഞ്ഞെടുത്തു. യോഗത്തില്‍ മൊയ്തീന്‍ കുമ്പള സ്വാഗതവും കാദർ സി കെ നന്ദിയും പറഞ്ഞു. 



No comments