മുഖ്യമന്ത്രിപദം കള്ളക്കടത്തിന് ഉപയോഗപ്പെടുത്തിയത് രാജ്യത്തിന് തന്നെ അപമാനം; കുമ്പള മണ്ഡലം കോൺഗ്രസ്-ഐ
കുമ്പള(www.truenewsmalayalam.com) : ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം കള്ളക്കടത്തിന് ഉപയോഗപ്പെടുത്തിയതാ യുള്ള ഗുരുതരമായ ആരോപണം രാജ്യത്തിന് തന്നെ അപമാനമാണെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് -ഐ കമ്മിറ്റി ആരോപിച്ചു. ഇതോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും കോൺഗ്രസ് ആരോപിച്ചു.
കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് ഐ പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, മണ്ഡലം പ്രസിഡണ്ട് രവി പൂജാരി, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ഉമേഷ് മാസ്റ്റർ, ബഷീർ അഹ്മദ് സിദ്ദീഖ് മൊഗ്രാൽ, പഞ്ചായത്തംഗം രവിരാജ് തുമ്മ കളത്തൂർ,സലീം പുത്തിഗെ, തിമ്മപ്പ,ഡോൾഫി ഡിസൂസ, പുരുഷോത്തമ നായികാപ്പ്, ശ്രീധർറൈ, മാനൻ കുമ്പള, മുവാസ് മൊഗ്രാൽ, മുഹമ്മദ് അബ്‌കോ,റിയാസ് പേരാൽ, രാമ കാർലെ, നാരായണ കളത്തൂർ എന്നിവർ നേതൃത്വം നൽകി.
Post a Comment