JHL

JHL

മംഗളൂരുവിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികനായ ബാലകൃഷ്ണയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെ ദേശീയപാതയിലാണ് സംഭവം, മംഗളൂരു ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന ലോറി ബാലകൃഷ്ണന്റെ സ്‌കൂട്ടറിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ലോറിയിൽ കുടുങ്ങുകയായിരുന്നു. വാഹനം പുറത്തെടുത്ത് ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു.

നോർത്ത് ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.


No comments