JHL

JHL

സീതാംഗോളിയിൽ സിപിഐഎം പുത്തിഗെ ലോക്കൽ കമ്മിറ്റി നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.

സീതാംഗോളി(www.truenewsmalayalam.com) : സീതാംഗോളിയിൽ  സിപിഐഎം പുത്തിഗെ ലോക്കൽ കമ്മിറ്റി നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.

 യുഡിഎഫ്-ബിജെപി കൂട്ട്കെട്ടിൽ നടത്തുന്ന സമര ആഭാസങ്ങൾ ജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടാനും സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

 പരിപാടിയിൽ ലോക്കൽ പരിധിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

 സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 വിദ്യാർത്ഥികൾക്ക് ഉള്ള അനുമോധാനം ജില്ലാ അംഗവും പുതിഗ പഞ്ചായത്ത് പ്രസിഡന്റ്‌ ആയ സുബ്ബണ്ണ ആൾവ നൽകി.  ലോക്കൽ സെക്രട്ടറി സന്തോഷ്‌ കുമാർ സ്വാഗതം പറഞ്ഞു, ലോക്കൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ ആദ്യക്ഷത വഹിച്ചു.

 രാഷ്ട്രീയ വിശദീകരണം കുമ്പള ഏരിയ സെക്രട്ടറി സിഎ സുബൈർ നടത്തി, ഏരിയ കമ്മിറ്റി അംഗം ഡി എൻ രാധാകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാമണ്ണ, വസന്ത, അബ്‌ദുൾ ഹകീം, ചന്ദ്രവധി, സുധീർ മാസ്റ്റർ,തുടങ്ങിയവർ സംസാരിച്ചു.



No comments