ജില്ലാ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; നോർത്ത് സോൺ ചാമ്പ്യൻപട്ടം കരസ്ഥമാക്കി മൊഗ്രാൽ സ്പോർട്സ് ക്ലബ്
മൊഗ്രാൽ(www.truenewsmalayalam.com) : ഫുട്ബോളിൽ ഒരിക്കൽ കൂടി ജില്ലാ മേധാവിത്വം നേടി മൊഗ്രാൽ സ്പോർട്സ് ക്ലബ്.
നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന നോർത്ത് സോൺ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിറാക്കിൾ കമ്പാറിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മൊഗ്രാൽ സ്പോർട്സ് ക്ലബ് നോർത്ത് സോൺ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്.
അൽഫാസാണ് മൊഗ്രാലിന് വേണ്ടി ഗോൾവല ചലിപ്പിച്ചത്.
നോർത്ത് സോണിലെ നാല് കളികളിൽ നിന്ന് മൂന്നു വിജയവും ഒരു സമനിലയും കരസ്ഥമാക്കിയാണ് ജില്ലാ ലീഗ് ഫുട്ബോൾ നോർത്ത് സോൺ ചാമ്പ്യൻഷിപ്പ് പട്ടം മൊഗ്രാൽ സ്പോർട്സ് ക്ലബ് കരസ്ഥമാക്കിയത്.
Post a Comment