മംഗളൂരുവിൽ യുവാവ് ഭാര്യയെയും മൂന്നു മക്കളെയും കിണറ്റിൽ തള്ളിയിട്ടു; ഭാര്യ രക്ഷപ്പെട്ടു.
മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ യുവാവ് ഭാര്യയെയും മൂന്നു മക്കളെയും കിണറ്റിൽ തള്ളിയിട്ടു; ഭാര്യ രക്ഷപ്പെട്ടു.
മുല്‍ക്കി പദ്മന്നൂർ സ്വദേശി ഹിതേഷ് ഷെട്ടിഗറാ(42)ണ് ഭാര്യയായ ലക്ഷ്മിയെയും മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (4) എന്നിവരെയും കിണറ്റിൽ തള്ളിയിട്ടത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി യുവതിയെയും മക്കളെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ലക്ഷ്മിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment