JHL

JHL

വിദ്യാർത്ഥികൾ കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി; കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നൽ പണിമുടക്ക് നടത്തി.

കുമ്പള(www.truenewsmalayalam.com) : വിദ്യാർത്ഥികൾ കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി; കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നൽ പണിമുടക്ക് നടത്തി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

 ഇന്നലെ വൈകീട്ടോടെയാണ് സംഭവം, തലപ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആയിഷ ബസിലെ കണ്ടക്ടര്‍ ഹരീഷിനും വിദ്യാർത്ഥികൾക്കുമിടയിൽ യാത്രാ പാസിനെ ചൊല്ലി തർക്കമുണ്ടാവുകയും പിന്നീട് ഹരീഷിന് മർദ്ദനമേൽക്കുകയുമായിരുന്നു.

കുമ്പളയില്‍ വെച്ച് ഒരു കൂട്ടം ബസ് ജീവനക്കാര്‍ ഇവരെ തടയാന്‍ ശ്രമം നടത്തിയെങ്കിലും കുമ്പള പൊലീസ് ഇടപ്പെട്ടതോടെയാണ് രംഗം ശാന്തമായത്.


No comments