JHL

JHL

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തു.

മൊഗ്രാൽ(www.truenewsmalayalam.com) : ലഹരി വ്യാപനത്തിനെതിരെ സന്ധിയില്ലാ സമരവുമായി മുന്നേറുന്ന മൊഗ്രാൽ ദേശീയവേദി ലഹരി വിരുദ്ധ ദിനത്തിലും തങ്ങളുടെ ദൗത്യം നിർവ്വഹിക്കാൻ മറന്നില്ല.

മൊഗ്രാൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ സഹകരണത്തോടെ മൊഗ്രാൽ ടൗണിൽ ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്ത് ജനങ്ങളെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള പരിപാടിയാണ് ഈ ദിനത്തിൽ ദേശീയവേദി സംഘടിപ്പിച്ചത്. ഫെബ്രുവരിയിൽ കുമ്പള പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഏകദിന ഗ്രാമസഞ്ചാര പദയാത്ര നടത്തിയാണ് ലഹരിക്കെതിരെയുള്ള ക്യാമ്പയിന് ദേശീയവേദി തുടക്കമിട്ടത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചിരുന്നു.

ലഹരി വ്യാപനത്തിനെതിരെയുള്ള മൂന്നാംഘട്ട ക്യാമ്പയിന്റെ ഭാഗമായി മൊഗ്രാൽ ടൗണിൽ നടന്ന പരിപാടിയിൽ ജന. സെക്രട്ടറി ടി. കെ ജാഫർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ ഹൈദർ, അംഗങ്ങളായ ആമു പേരാൽ,ഇബ്രാഹിം, അബ്ദുൽ റഹ്മാൻ,  ഉമ്പു ദേശീയ വേദി ഭാരവാഹികളായ എം. എം റഹ്മാൻ,റിയാസ് കരീം,  വിജയകുമാർ, എം.എ മൂസ അംഗങ്ങളായ   മുഹമ്മദ് മൊഗ്രാൽ,  അഷ്‌റഫ്‌ സാഹിബ്‌,എംഎ   ഇക്ബാൽ,ഹമീദ് പെർവാഡ്,  എം.എച്ച് മുഹമ്മദ്,  മമ്മു നാങ്കി എന്നിവർ സംബന്ധിച്ചു.


No comments