വിൽപ്പനക്കായി കടത്തിയ കർണ്ണാടക മദ്യവുമായി അടുക്കത്തുബയല്‍ സ്വദേശി പിടിയിൽ.
കാസർഗോഡ്(www.truenewsmalayalam.com) : വിൽപ്പനക്കായി കടത്തിയ കർണ്ണാടക മദ്യവുമായി അടുക്കത്തുബയല്‍ സ്വദേശി പിടിയിൽ.
അടുക്കത്തുബയല്‍ സ്വദേശി അനില്‍കുമാറി(35)നെയാണ് ബീരന്ത്ബയല്‍ നെല്ലിക്കുന്ന് ഭാഗത്ത് സ്കൂട്ടിയില്‍ കൊണ്ടുവന്ന് മദ്യം വില്‍പ്പന നടത്തുന്നതിനിടെ കാസറഗോഡ് ടൌണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം.വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസറഗോഡ് ടൌണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിയെ പിടികൂടിയത്.
കാസറഗോഡ് ടൌണ്‍ പോലീസ് സ്റ്റേഷന്‍ എഎസ്ഐ അരവിന്ദന്‍, എസ്‌സിപിഒ ഫിലിപ്പ്തോമസ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ നിജിന്‍, രജീഷ് കാട്ടാമ്പള്ളി, എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Post a Comment