JHL

JHL

കൊള്ള സംഘം വിഹരിക്കുന്നു; ഉപ്പളയിലെ കടയിൽ നിന്ന് കവർന്നത് 48 മൊബൈൽ ഫോണുകൾ

ഉപ്പള : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊള്ള സംഘം വിഹരിക്കുന്നു. മോഷണം പതിവാകുന്നത്‌. വ്യാപാരികളെ ആശങ്കയിലാക്കി.ഉപ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ മൊബൈല്‍ പരിശീലന സ്ഥാപനത്തില്‍ നിന്നു 48 മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്‌തു. മംഗളൂരു സ്വദേശി ഹൈദരാലി നടത്തുന്ന വ്യാപ്‌തി മൊബൈല്‍ റിപ്പയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ്‌ കഴിഞ്ഞ ദിവസം രാത്രി ഫോണുകള്‍ കവര്‍ച്ച പോയത്‌.

കാസറഗോഡ് നഗരത്തിൽ  കെ.പി.ആര്‍ റാവു റോഡിലെ ബ്യൂട്ടി പാര്‍ലര്‍ അടക്കം അഞ്ച്‌ കടകളില്‍ മോഷണമുണ്ടായി. പണവും, സിസി ടിവി ക്യാമറയുടെ ഡിവിആറും മോഷണം പോയി. കെ.പി.ആര്‍ റാവു റോഡിലെ സുചിത്രയുടെ ഉടമസ്ഥതയിലുള്ള പ്രൃഥി ബ്യൂട്ടി പാര്‍ലര്‍, ചെര്‍ക്കള ബംബ്രാണിയിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള മീ ആന്റ്‌ മീ ഫാന്‍സി കട, മധൂര്‍ സ്വദേശി ഹാരിസിന്റെ സ്‌കിന്‍ ടച്ച്‌ കോസ്‌മെറ്റിക്‌സ്‌, സമീപത്തെ ജ്യൂസ്‌ കോര്‍ണറിന്‌ സമീപത്തെ കസേര അടക്കമുള്ളവ സൂക്ഷിക്കുന്ന മുറിയുടെ ഷട്ടര്‍ തകര്‍ത്തായിരുന്നു മോഷണം.

സ്‌കിന്‍ ടച്ച്‌ കടയില്‍ നിന്ന്‌ സിസി ടിവിയുടെ ഡി.വി.ആറും, മീ ആന്റ്‌ മീ കടയില്‍ നിന്ന്‌ ആയിരത്തിലധികം രൂപയും മോഷണം പോയി. സിസി ടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടേതെന്ന്‌ സംശയിക്കുന്ന ചിത്രം പതിഞ്ഞിട്ടുണ്ട്‌. കടകളില്‍ പൊലീസ്‌ പരിശോധന നടത്തി. കവര്‍ച്ച തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പൊലീസ്‌ ജാഗ്രത പുലര്‍ത്തണമെന്നാണ്‌ വ്യാപാരികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്‌. രാത്രി പട്രോളിംഗ്‌ ശക്തമാക്കണമെന്നും പ്രധാനയിടങ്ങളില്‍ സി സി ടി വി സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വരണമെന്നും ആവശ്യമുയരുന്നു.


No comments