JHL

JHL

ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കുമ്പള സ്വദേശി പുഴയിൽ വീണ് മരിച്ചു

കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷന് സമീപം തട്ടുകട നടത്തിയിരുന്ന മൊയ്തു (53) ആണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച രാത്രി മൊഗ്രാൽ റെയിൽ പാലത്തിൽ കൂട്ടുകാരോടൊപ്പം ചൂണ്ടയിട്ട് മീൻ പിടിക്കാൻ വേണ്ടി കയർ ഉപയോഗിച്ചു താഴോട്ട് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിലെ ചെളിയിലമർന്നാണ് അപകടം സംഭവിച്ചത്. 
ഭാര്യ നൂർജഹാൻ മക്കൾ അൻഷാബ്, ശാനിബ്, ഷബീബ്. സഹോദരി ജമീല.



No comments