JHL

JHL

ദേശിയ പാത വികസനം; സർവീസ് റോഡുകളെപ്പറ്റിയുള്ള ദുരൂഹതയകറ്റി സുതാര്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരും- വെൽഫെയർ പാർട്ടി

കാസറഗോഡ്(www.truenewsmalayalam.com) : ദേശിയ പാത വികസനം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വിഘാതം സൃഷ്ടിക്കുന്ന രൂപത്തിലേക്ക് വഴി മാറിയാൽ വൻപിച്ച ജനകീയ പ്രക്ഷോഭത്തിന് സക്ഷിയാകേണ്ടി വരുമെന്ന് വെൽഫെയർ പാർട്ടി കാസറഗോഡ് ജില്ലാ എക്സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നൽകി.

 ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ദേശിയ പാതയുടെ ഇരു വശങ്ങളിലേക്കുമുള്ള റോഡുകളിലേക്ക് സുഗമമായ യാത്രാ സൗകര്യം നിലനിർത്തുക.

 അലൈൻമെൻ്റ് നേകുറിച്ചും സർവീസ് രോടിനേകുറിച്ചും ജനപ്രതിനിധികൾക്ക് പോലും കൃത്യമായ ധാരണയില്ല.ചില സ്ഥലങ്ങളിൽ വളരെ ഉയർന്ന പ്രതലത്തിലാണ് റോഡ്.

 കൂടാതെ പാലം പണിക്കായി പുഴകൾ മണ്ണിട്ട് നികത്തിയിരിക്കുകയാണ്. കാലവർഷം ആരംഭിക്കാനിരിക്കെ വലിയ പ്രകൃതി ദുരന്തത്തിന് ഇത് കാരണമാകാം.

ഒട്ടും സുതാര്യമല്ലാത്ത ഈ പദ്ധതി പൂർത്തിയാകുമ്പോൾ പല കച്ചവട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്ന ഭീതിയിലാണ് കച്ചവടക്കാർ. അത് കൊണ്ട് കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകാൻ അധികൃതർ തയ്യാറാവണം.

 ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി മുന്നിലുണ്ടാവും. യോഗം മുന്നറിയിപ്പ് നൽകി.

ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്കളായ്, ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ്, ഹമീദ് കക്കണ്ടം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും ടി കെ അഷ്റഫ് നന്ദിയും പറഞ്ഞു.


No comments