JHL

JHL

ചക്കയുടെ മഹാത്മ്യം വിളിച്ചോതി കുമ്പളയിൽ കുടുംബശ്രീയുടെ ചക്ക മഹോത്സവം.

കുമ്പള. ചക്കയുടെ മഹാത്മ്യം വിളിച്ചോതി കുമ്പള ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ- സിഡിഎസ് നേതൃത്വത്തിൽ പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ചക്കമഹോത്സവം വിവിധ ചക്കവിഭവങ്ങളാൽ സമൃദ്ധമായി.

പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് 150 ഓളം വിഭവങ്ങളാണ് ചക്ക മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയത്. ചക്ക കറിയിൽ തുടങ്ങി പായസം വിവിധതരം പപ്പടം,ഇലയപ്പം ഉൾപ്പെടെയുള്ള ചക്കയപ്പങ്ങൾ, അലുവ, ജ്യൂസ് തുടങ്ങിയ വിഭവങ്ങൾ ചക്ക മഹോത്സവത്തിൽ സ്ഥാനംപിടിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യുസുഫ് ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ കദീജ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺമാരായ സബൂറ,നസീമാ-ഖാലിദ്, പഞ്ചായത്ത് അംഗങ്ങളായ വിദ്യാപൈ, പുഷ്പലത, പ്രേമാവതി,വിവേക്, കൃഷി ഓഫീസർ ബിന്ദു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാത്യു, ക്ലർക്ക് അശോകൻ, ബ്ലോക്ക് കോഓർഡിനേറ്റർ ഭവ്യ, കുടുംബശ്രീ -സിഡിഎസ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. 


No comments