JHL

JHL

ലൈസന്‍സ് ഇല്ലാതെയും രണ്ടിലധികം പേരെ കയറ്റി ഓടിക്കുകയും ചെയ്ത നിരവധി ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു; കർശന നടപടിയുമായി പോലീസ്.

കാസർഗോഡ്(www.truenewsmalayalam.com)  : ലൈസന്‍സ് ഇല്ലാതെയും രണ്ടിലധികം പേരെ കയറ്റി ഓടിക്കുകയും ചെയ്ത 42 ഓളം ബൈക്കുകള്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം  വിവിധ പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ എടുത്തു.

 വരും ദിവസങ്ങളിലും ലൈസന്‍സ് ഇല്ലാതെ വിദ്യാര്‍ഥികള്‍ വാഹനമോടിക്കുന്നതും 3 പേരെ കയറ്റി അപകടകരമായി പോകുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് രക്ഷിതാക്കളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 അപകടം സംഭവിച്ചാല്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കും യാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുകയില്ല.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ പ്രവണത തടയുന്നതിനുള്ള പോലീസിന്റെ നിയമപരമായ ഇടപെടലുകള്‍ കാര്യക്ഷമമാക്കും എന്നും ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് അറിയിച്ചു. 


No comments