കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ ഓടിരക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ.
കാസർഗോഡ്(www.truenewsmalayalam.com) : കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ ഓടിരക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയായ അമീര്‍ അലി പിടിയിൽ.
നിരവധി കേസുകളിൽ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 23ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി കൈവിലങ്ങുമായി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മെയ് 12ന് ബദിയടുക്കയില്‍ വച്ച് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീര്‍ അലി പിടിയിലാകുന്നത്. ഈ വാഹനത്തില്‍ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു.
Post a Comment