JHL

JHL

അന്താരാഷ്ട്ര യോഗ ദിനത്തിൽ എക്സൈസ് റെയ്ഞ്ച് ഓഫീസും, ഹോളി ഫാമിലി സ്ക്കൂൾ കുമ്പളയും സംയുക്തമായി യോഗദിനാചരണം നടത്തി.

കുമ്പള(www.truenewsmalayalam.com) : എക്സൈസ് റെയ്ഞ്ച് ഓഫീസും, ഹോളി ഫാമിലി സീനിയർ ബേസിക്ക് സ്ക്കൂൾ  കുമ്പളയും സംയുക്തമായി യോഗദിനാചരണം നടത്തി.

വിമുക്തി മിഷൻ കേരളയുടെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനത്തിൽ ലഹരിരഹിതവും ആരോഗ്യപരവുമായ ജീവിതത്തിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായ് നടത്തിയ യോഗദിനാചരണം അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോസഫ്.ജെ ഉദ്ഘാടനം ചെയ്തു.

 സ്ക്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രതിഭ ആധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ജയൻ നീലേശ്വരം കുട്ടികൾക്ക് യോഗ പരിശീലനം നൽകി, സിവിൽ എക്സൈസ് ഓഫീസർ എം.എം അഖിലേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.ശുഭ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.


No comments