JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി വികസന സെമിനാർ നടത്തി.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായി വാർഡ് തല ഗ്രാമസഭകൾക്കും വർക്കിംഗ് ഗ്രൂപ് യോഗത്തിനും ശേഷം വികസന സെമിനാർ സംഘടിപ്പിച്ചു.

 ഗ്രാമ പഞ്ചായത്ത് പ്രിസിഡണ്ട് യുപി താഹിറ യൂസുഫിന്റെ അധ്യക്ഷതയിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വെൽഫയർ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ഗീതാ കുമാരി സ്വാഗതം പറഞ്ഞു വികസന സ്ഥിരം സമിതി അധ്യക്ഷ എം സബൂറ കരട് പദ്ധതി സമർപ്പിച്ചു വൈ: പ്രിസിഡണ്ട് നാസർ മൊഗ്രാൽ, ചെയർമാൻമാരായ ബിഎ റഹ്മാൻ, നസീമ എം പി ഖാലിദ്, ആസൂത്രണ സമിതി വൈ: ചെയർമാൻ എ കെ ആരിഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അൻവർ ആരിക്കാടി, രവി രാജ് ,മോഹനൻ, പുഷ്പലത, റസിയ, കൗലത്ത് ബീവി, സി എം മുഹമ്മദ്, താഹിറ ഷംസീർ റിയാസ് ,വിദ്യ പൈ ,സുലോചന ,പ്രേമലത ,പ്രേമാവതി ,വിവേകാനന്ദ ഷെട്ടി ,അജയ് സംസാരിച്ചു.


No comments