JHL

JHL

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ; വളണ്ടിയറായി മൊഗ്രാലിൽ നിന്ന് യാസറും.

ഖത്തർ(www.truenewsmalayalam.com) : 2022 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ചിത്രം തെളിഞ്ഞപ്പോൾ വളണ്ടിയറായി പ്രവർത്തിക്കാൻ ഫുട്ബോളിനെ നാടായ മൊഗ്രാലിൽ നിന്നും കൊ പ്പളം സ്വദേശി യാസർ ഇസ്മായിലിനും അവസരം  ലഭിച്ചു.ഇപ്പോൾ ഖത്ത റിലുള്ള യാസർ. വളണ്ടിയർക്കായുള്ള അപേക്ഷ നൽകി ഇന്റർവ്യൂവിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

 കാൽപന്തുകളിയെ നെഞ്ചിലേറ്റുന്ന മൊഗ്രാലു കാർക്ക് ഇതൊരു സന്തോഷവാർത്ത കൂടിയാണ്. നവംബർ 21നാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുക. ഡിസംബർ 18ന് അവസാനിക്കും. കാൽപന്തുകളിയുടെ മാസ്മരിക രാവുകൾക്ക് കാതോർക്കുകയാണ് ഫുട്ബോൾ ഗ്രാമം. കളികാണാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബുകളും സന്നദ്ധസംഘടനകളും.



No comments