JHL

JHL

കാസര്‍കോട് കലക്ടറേറ്റിൽ ആധാര്‍ അധിഷ്ടിത പഞ്ചിംഗ് സംവിധാനം ജുലായ് ഒന്ന് മുതല്‍ ആരംഭിക്കും.

കാസര്‍കോട്(www.truenewsmalayalam.com) : കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് കലക്ടറേറ്റിൽ ആധാര്‍ അധിഷ്ടിത പഞ്ചിംഗ് സംവിധാനം ജുലായ് ഒന്ന് മുതല്‍ ആരംഭിക്കും.

ഭരണനവീകരണത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആധാര്‍ അധിഷ്ടിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാസര്‍കോട് കലക്ടറേറ്റിലും സംവിധാനം ഏർപ്പെടുത്തിയത്.

ജുലായ് ഒന്ന് മുതല്‍ കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഉപയോഗപ്പെടുത്തും. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ വിവിധ ഇടങ്ങളിലായി 17 പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കലക്ടറേറ്റിലെ പ്രധാന കവാടത്തില്‍ 4 മെഷീനുകളും ട്രഷറി, ആര്‍.ടി.ഒ, കുടുംബശ്രീ, പട്ടികജാതി വികസന ഓഫീസ് എന്നിവടങ്ങളിലുള്ള കവാടങ്ങളിലും പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഐ.ഡി കാര്‍ഡുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ അത് ഉപയോഗിച്ചും ഐ.ഡി കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍ ആധാര്‍ നമ്പറിന്റെ അവസാന 8 അക്കം രേഖപ്പെടുത്തിയും പഞ്ചിംഗ് രേഖപ്പെടുത്തും.


No comments