JHL

JHL

ടീൻ ഇന്ത്യ ഹൈസ്ക്കൂൾ മീറ്റ്

കാസർകോട്- 'റീസ്റ്റാർട്ട് ടീൻ ടുഗതർ' എന്ന തലക്കെട്ടിൽ ടീൻ ഇന്ത്യാ ഹൈസ്ക്കൂൾ മീറ്റ് സ൦ഘടിപ്പിച്ചു. ധാർമിക ഉൾകരുത്തു൦ നീതി ബോധവുമുള്ള ഇന്നിന്റെ തന്റെ പൗരന്മാരായി വളർന്നു വരാൻ വിദ്യാർത്ഥി തലമുറ തയ്യാറാവണമെന്ന് മീറ്റ് ഉദ്ഘാടന൦ ചെയ്ത് ജമാഅത്തെ ഇസ് ലാമി ജില്ലാ ജനറൽ സെക്രടറി ബഷീർ ശിവപുര൦ അഭിപ്രായപ്പെട്ടു. ടീൻ ഇന്ത്യാ ജില്ലാ കോഡിനേറ്റർ പി.കെ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ ഇസ്ലാമിക് സെന്റ പ്രസിഡന്റ് സി.എച്ച് ബഷീർ, ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗ൦ ജില്ലാ സെക്രടറി സമീറ ടീച്ചർ, മലർവാടി ബാലസ൦ഘ൦ ജില്ലാ കോഡിനേറ്റർ നൗഷാദ് പി.എ൦.കെ എന്നിവർ ആശ൦സകളർപ്പിച്ചു. മോട്ടിവേറ്റർ സൽമാൻ സഹീദ്, മീഡിയാവൺ ബ്യൂറോ ചീഫ് ശെഫീഖ്‌‍ നസ്റുല്ല, പടന്ന ഐ.സി.ടി സ്കൂൾ പ്രിൻസിപ്പൽ യു.സി സാദിഖ്‌‍ എന്നിവർ വ്യത്യസ്ത സെഷനുകൾ നിയന്ത്രിച്ചു. മുഹമ്മദ് റിഹാൻ സ്വാഗതവു൦ അഹ്മദ് മുബഷിർ ഖി‍റാഅത്തു൦ നടത്തി.ടീൻ ഇന്ത്യാ വനിതാ വിഭാഗ൦ ഏരിയ കോഡിനേറ്റർ ശാക്കിറ ടീച്ചർ സമാപന൦ നടത്തി. കരീ൦ മാസ്റ്റർ, റിയാസ് എൻ.എ൦, ഇസ്മയിൽ മൂസ, എൻ.എ൦ ഇസ്മയിൽ, നാസില പി.കെ എന്നിവർ നേതൃത്വ൦ നൽകി. 


No comments