ത്യാഗ സ്മരണയിൽ ജില്ലയിലെങ്ങും ബലി പ്പെരുന്നാൾ ആഘോഷിച്ചു.
കുമ്പള(www.truenewsmalayalam.com) : ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ ജില്ലയിലെങ്ങും ഇസ്ലാംമത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. ജീവിതം ദൈവത്തിനുള്ള ബലിയായി സമർപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ ഞായറാഴ്ച ബലിപെരുന്നാൾ ആഘോഷിച്ചത്.
കോരിച്ചൊരിയുന്ന മഴ ആഘോഷത്തിന്റെ പൊലിമ കുറച്ചുവെങ്കിലും രാവിലെ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനായി വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു.
വിവിധ പള്ളികളിൽ ഇമാമുകൾ ത്യാഗത്തിന്റെ മഹദ് സന്ദേശം നൽകി. പ്രകോപനങ്ങൾകൊന്നും വഴങ്ങാതെ മനസ്സും ശരീരവും അല്ലാഹുവിൽ മാത്രം അർപ്പിച്ച് കൊണ്ട് മുന്നോട്ടു പോകുവാൻ ഇമാമുകൾ ആഹ്വാനം ചെയ്തു
മണലാരണ്യങ്ങളിലൂടെ വിജനതയിലേക്ക് നോക്കി നൂറ്റാണ്ടുകൾക്കുമുമ്പ് ഇബ്രാഹിം നബി നടത്തിയ വിളിക്ക് ഉത്തരമേകി ദേശങ്ങൾ കടന്ന് ജനലക്ഷങ്ങൾ മക്കയിൽ ഹജ്ജ് കർമത്തിൽ മുഴുകുമ്പോൾ അവർക്കൊപ്പം ചേർന്ന് നിന്നുകൊണ്ടാണ് വിശ്വാസി സമൂഹം പെരുന്നാൾ ആഘോഷിച്ചത്. ഗൾഫുനാടുകളിൽ ശനിയാഴ്ചയായിരുന്നു ബലിപെരുന്നാൾ.
Post a Comment