JHL

JHL

ബലി പെരുന്നാൾ ദിനത്തിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ ബ്രദേർസ് തഖ്‌വ നഗർ കൂട്ടായ്മ സ്നേഹോപഹാരം നൽകി അനുമോദിച്ചു

മൊഗ്രാൽ(www.truenewsmalayalam.com) : വിവിധ സ്കൂളുകളിൽ നിന്നായി എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥ മാക്കിയ അസ്ന എ പി, ഫാത്തിമത്ത് ഫിദ, മുഹമ്മദ് അഫ്രാസ്, അയിഷത്ത് സൈഫ, ഖദീജത്ത്‌ അംന, ആസിയമത്ത് റിഹ,ഷബ്‌ന, മുഹമ്മദ് അഹ്നാഫ്, അബ്ദുൽ ഖാദർ ഇഹ്‌തിഷാമ് എന്നീ  വിദ്യാർത്ഥികളെ ബ്രദേർസ് തഖ്‌വ നഗർ കൂട്ടായ്മ സ്നേഹോ പഹാരം നൽകി അനുമോദിച്ചു.

  ചടങ്ങിൽ  നാസർ കെ വി അധ്യക്ഷത വഹിച്ചു. മുർഷിദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  അബ്ദുൽ ഖാദർ, മുഹമ്മദ് എം എ, റഷീദ്, അഷ്‌റഫ്‌ കെ വി, നാസർ കെ വി, ലത്തീഫ് അരമന, ഹംസ, എം കെ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

അബ്ദുൽ ഖാദർ(തഖ്‌വ മസ്ജിദ് പ്രസിഡണ്ട്‌), മുഹമ്മദ് മാസ്റ്റർ, റഷീദ് കെ വി, മുനീർ കെ വി, അബ്ദുൽ ഖാദർ, അഫ്വാൻ, മുബഷർ, ദിൽകൂഷ്, അഫ്സൽ, അമാൻ, സിനാൻ മിൻഹാജ്‌ എന്നിവർ സംബന്ധിച്ചു.

അഷ്‌റഫ്‌ കെ വി നന്ദി പറഞ്ഞു.


No comments