JHL

JHL

ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, പ്രതിശ്രുത വരന് ദാരുണാന്ത്യം.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, പ്രതിശ്രുത വരന് ദാരുണാന്ത്യം.

ഞായറാഴ്ച വൈകീട്ട് മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്നിലുണ്ടായ അപകടത്തിലാണ് മുട്ടത്തോടി കോപ്പ ഹിദായത് നഗർ സ്വദേശിയായ മുഹമ്മദ് അശ്‌റഫ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഇര്‍ഫാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ അശ്‌റഫിനെ രക്ഷിക്കാനായില്ല.

ഈ മാസം 17 ന് അശ്‌റഫിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. ശനിയാഴ്ചയാണ് യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

മാതാവ്: ഖൈറുന്നീസ. മറ്റ് സഹോദരങ്ങള്‍: റസീന, ശാഹിന, ശഹര്‍ബാന.


No comments