JHL

JHL

കൾച്ചറൽ ഫോറം കാസറഗോഡ് ജില്ലാ ദോഹ സെന്ററിൽ ക്ഷേമ ബൂത്ത് നടത്തി.

കാസർകോട്(www.truenewsmalayalama.com) : പ്രവാസി‌ക്ഷേമപദ്ധതികൾഅറിയാം എന്ന കൾച്ചറൽഫോറംകാമ്പയിന്റെ ഭാഗമായി സി എഫ് കാസർകോട് ജില്ലാ കമ്മിറ്റി ദോഹ സെന്ററിൽ ക്ഷേമ ബൂത്ത് സംഘടിപ്പിച്ചു.

 നോർക്ക ഐഡി പ്രവാസി കാർഡ് , പ്രവാസി പെൻഷൻ പദ്ധതി, ഐ സി ബി എഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങി കേരളം കേന്ദ്ര സർക്കാരുകളുടെ ക്ഷേമ പദ്ധതികളെക്കുറിച്ചു ഖത്തറിലെ  പ്രവാസികൾക്ക് പരിചയപ്പെടുത്താനും അവരെ അതിൽ അംഗമാക്കാനും വേണ്ടിയുള്ള ക്യാമ്പുകളാണ് ക്ഷേമ ബൂത്ത് എന്ന പേരിൽ കൾചറൽ ഫോറം ദോഹയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചത്.

ദോഹ സെന്ററിൽ നടന്ന പരിപാടിയിൽ ദോഹ സെന്റർ എം ഡി അർഷദ് പ്രവാസി വെൽഫെയർ ബോർഡ് പെൻഷൻ അപേക്ഷ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു.

 സാധാരണക്കാരന് സഹായകമാകുന്ന ഇത്തരം പ്രവൃത്തികൾക്ക് ദോഹ സെന്ററിന്റെ പിന്തുണ അദ്ദേഹം അറിയിച്ചു. 

കൾച്ചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് ഷബീർ പടന്ന പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ദോഹ സെന്റർ മാനേജർ മുസഫർ നോർക്ക ഐഡി ക്കു വേണ്ടിയുള്ള അപേക്ഷ സ്വീകരിച്ചു.  ക്ഷേമ പദ്ധതി ബൂത്ത് കാസർകോട് ജില്ലാ ഭാരവാഹികളായ റമീസ് കാഞ്ഞങ്ങാട് ഹഫീസുല്ല കെ വി, അബ്ദുൽ സലാം മഞ്ചേശ്വരം  ഷക്കീൽ തൃക്കരിപ്പൂർ എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ സിഎഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി മനാസ് ആലക്കാൽ സ്വാഗതം ആശംസിച്ചു സിയാദാലി നന്ദി പ്രകാശിപ്പിച്ചു 

നോർക്ക, കേരള സർക്കാർ  പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ ഐ സി ബി എഫ് ഇൻഷുറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പെടുത്തുക, അംഗങ്ങളാവുന്നതിനു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ്  ക്യാമ്പയിൻ  ലക്ഷ്യങ്ങൾ.


No comments