JHL

JHL

മഞ്ചേശ്വരം ബ്ലോക്ക്‌തല ആരോഗ്യ മേള നടത്തി.

മഞ്ചേശ്വരം(www.truenewsmalayalam.com) : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ആരോഗ്യ, ആരോഗ്യ അനുബന്ധ സേവനങ്ങളെയും  പദ്ധതികളെയും  കുറിച് പൊതുജനങ്ങളിൽ  അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉപ്പള എജെഐ സ്കൂളിൽ  മഞ്ചേശ്വരം ബ്ലോക്ക്‌ ആരോഗ്യമേള നടത്തി.

 മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്‌ ഉൽഘടനം ചെയ്തു.

ആരോഗ്യ കുടുംബ ക്ഷേമ  വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ  സ്വയം  ഭരണ  വകുപ്പ്, ആയുർവേദ ഹോമിയോ വകുപ്പ് എന്നിവയുടെ  സംയുക്തഭിമുഖ്യത്തിലാണ്  മേള  സംഘടിപ്പിച്ചത്.

ജനപ്രതിനിധി കൾ, ആരോഗ്യ പ്രവർത്തകർ,ആശ വർക്കർ,അംഗനവാടി വർക്കർ,കുടുംബ ശ്രീ  വിദ്യാർഥികൾ, പങ്കെടുപ്പിച് കൊണ്ട് ഉപ്പള ടൌൺ  മുതൽ  നയാ ബസാർ  വരെ  വിളംബര റാലി  നടത്തി. ഭിന്ന ശേഷിക്കാർക് യൂണിക് ഡിസബിലിറ്റി ഐഡന്റി കാർഡ് അദാലത് നിരവധി  ഭിന്ന ശേഷിക്കാർ പ്രയോജനപ്പെടുത്തി.

യോഗ പരിശീലനം, ജീവിത ശൈലി  നിർണയ ക്യാമ്പ്, നേത്ര  പരിശോധന  ക്യാമ്പ്, മോഡേൺ മെഡിസിൻ ആയുർവേദ ഹോമിയോ  മെഡിക്കൽ ക്യാമ്പും ബോധവത്കരണവും  സെമിനാറും മരുന്ന് വിതരണവും  സംഘടിപ്പിച്ചു.  കേരള  ഫെയർ റെസ്ക്യൂ നൽകുന്ന സേവനങ്ങളെ ഫെയർ സ്റ്റേഷൻ ഓഫീസർ   വിശദീകരിച്ചു.

കുടുംബ ശ്രീ പാലിയേറ്റിവ് ഉത്പന്ന വിപണ സ്റ്റാളുകൾ,  ചക്ക  കൊണ്ടുള്ള വിവിധ  ഭക്ഷണ ഉത്പന്നങ്ങൾ  മേളയ്ക് രുചിയേറി

സന്നദ്ധ രക്ത ധാന  ക്യാമ്പ് സംഘടിപ്പിച്ചു. ഫുട്ബോൾ,ഷട്ടിൽ  മത്സരങ്ങൾ,ക്വിസ്,നാടകം,ഒപ്പന,തിരുവാതിര  തുടങ്ങിയ  കലാ  കായിക  മത്സരങ്ങൾ  സംഘടിപ്പിച്ചു

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷെമീന ടീച്ചർ  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ഹനീഫ്  പി കെ സ്വാഗതം പറഞ്ഞു.

 ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ  ഇ.മോഹനൻ  പദ്ധതികളെ പറ്റി വിശദീകരിച്ചു, മഞ്ചേശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിലാവിനോ മുന്തെരോ, മീഞ്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌  സുന്ദരി.ആർ ഷെട്ടി, പൈവളിഗെ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജയന്തി കെ, ജില്ല പഞ്ചായത്ത്‌ മെമ്പർ കമലക്ഷി, ബ്ലോക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  ഷംസീന, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സരോജ  ആർ ബല്ലാൾ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  അബ്ദുൽ ഹമീദ്, മംഗൽപാടി പഞ്ചായത്ത്‌ ആരോഗ്യ  കമ്മിറ്റി ചെയർമാൻ  ഇർഫാന കെ,ഗ്രാമ പഞ്ചായത്തഗം  ബാബു ബന്ദിയോട്,സീമ കുഞ്ചാൽ, ,ഡോ ശിവാനി, അബ്ദുൽ ലത്തീഫ് മഠത്തിൽ ,രാജേഷ് ആർ പങ്കെടുത്തു, ഡോ രശ്മി  നന്ദി പറഞ്ഞു.


No comments