JHL

JHL

കാറിൽ കടത്തുകയായിരുന്ന പുകയിലയുൽപ്പന്നങ്ങളുമായി മുണ്ട്യത്തടുക്ക സ്വദേശി പിടിയിൽ.

 

ബദിയടുക്ക(www.truenewsmalayalam.com) : കാറിൽ കടത്തുകയായിരുന്ന പുകയിലയുൽപ്പന്നങ്ങളുമായി മുണ്ട്യത്തടുക്ക സ്വദേശി പിടിയിൽ.

മുണ്ട്യത്തടുക്ക സ്വദേശിയായ യൂസുഫ് ഷെരീഫിനെ(42)യാണ് 350 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അക്ഷിത് എസ് കരണ്‍മയിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്നലെ വൈകിട്ട് പള്ളത്തടുക്കയില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഷെരീഫിന്റെ കാറിനകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. 

ബദിയടുക്കയിലെയും പരിസരങ്ങളിലേയും കടകളിലേക്ക് വില്‍പ്പനക്കായി യൂസുഫ് പാന്‍മസാല എത്തിക്കുന്നത് പതിവാണെന്നും, ഇതിനു മുമ്പും യൂസുഫ് ഷെരീഫ് പുകയില ഉല്‍പ്പന്നങ്ങളുമായി പൊലീസ് പിടിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

 എസ്.ഐ മാധവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇസ്മായില്‍, പ്രവീണ്‍, മനൂപ്, പ്രിനേഷ്, ദിലീപ് എന്നിർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments