JHL

JHL

മംഗൽപാടി പഞ്ചായത്തിന്റെ മെല്ലെ പോക്ക് നയത്തിനെതിരെ ജനകീയവേദി സമരത്തിലേക്ക്.

ഉപ്പള(www.truenewsmalayalam.com) : മംഗൽപാടിയിലെ ജനങ്ങൾക്ക് അത്യന്താപേക്ഷിതമായ പലപദ്ധതികളും പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക്‌ നയം കാരണം അവതാളത്തിലാകുന്നതായി പരാതി കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് ലാഫ്സ് ആയ പഞ്ചായത്ത് എന്ന ദുഷ്‌പേര് കരസ്ഥമായിട്ടും ചില ഭരണകക്ഷി മെമ്പര്മാരുടെയും അവരെ നയിക്കുന്ന പാർട്ടി നേതാക്കളുടെയും താത്പര്യങ്ങൾക്ക് വേണ്ടി ഫണ്ട് അനുവദിച്ച പ്രവർത്തി പോലും തുടങ്ങാൻ ഭരണ അനുമതി നൽകാതെ വൈകിക്കുകയാണ് എന്ന് പരക്കെ പരാതി

കഴിഞ്ഞ വർഷങ്ങളിൽ മംഗല്പാടി ജനകീയ വേദിയും പ്രദേശവാസികളും  ജനമധ്യത്തിൽ ഉയർത്തി കൊണ്ട് വന്ന ഏറ്റവും വിവാധമായ ബേകൂറിലെ തകർന്ന് കിടക്കുന്ന എഫ് ഡബിളിയു സി   കുടുംബസാമുഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം 

പുനർനിർമ്മാണത്തിനുള്ള പ്രവർത്തി കോൺട്രാക്ടർക്ക് അനുമതി നൽകിയിട്ടും പ്രസ്തുത സ്ഥലം ഇമ്പ്ലിമെന്റ് ചെയ്തു നൽകാത്തത് കാരണം കോൺട്രാക്ടർക്ക്‌ പ്രവർത്തി തുണ്ടാങ്ങാനായിട്ടില്ല, ഭരണ കക്ഷിയിലെ ഒരു വ്യക്തിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഈ പ്രദേശത്തെ ഏതൊക്കെ പ്രവർത്തി തുടങ്ങണം, മുടങ്ങണം എന്ന് നിർണ്ണയിക്കുന്നത് എന്നാണ് പ്രതിപക്ഷ കക്ഷികൾ പോലും പറയപ്പെടുന്നത്

പ്രദേശത്തെ മാലിന്യ നീക്കം, ബേക്കൂർലെ

എഫ്.ഡബിളിയു.സി.കുടുംബ സാമുഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തി തുടങ്ങിയവ എത്രയും വേഗം ആരംഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രദേശവാസികളും, മംഗൽപാടി ജനകീയ വേദി പ്രവർത്തകരും പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.


No comments