JHL

JHL

മഴക്കെടുതിയിൽ വലഞ്ഞു മൊഗ്രാൽ: വെള്ളക്കെട്ടിൽ നാങ്കി കടപ്പുറത്തും,വളച്ചാലിലും വീടുകൾക്ക് ഭീഷണി.

മൊഗ്രാൽ(www.truenewsmalayalam.com) : ശക്തമായി പെയ്യുന്ന മഴ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. നാങ്കി കടപ്പുറത്തെയും, വളച്ചാലിലേയും  വെള്ളക്കെട്ട് അമ്പതോളം വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. മഴ തുടർന്നാൽ ഏതുനിമിഷവും വീട്ടിനുള്ളിലേക്ക് വെള്ളം കയറുമെന്ന അവസ്ഥയിലാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കുന്നത് വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാ യിട്ടുണ്ട്. പിഞ്ചു കുട്ടികളടക്കം ദുരിതത്തിലാണ്.
വീടുകൾക്ക് ഭീഷണി നേരിടുന്ന വളച്ചാൽ പ്രദേശത്തെ വെള്ളക്കെട്ട്.

 കെകെ പുറം റോഡിലും, മീലാദ് നഗർ റോഡിലേ യും വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായിട്ടുണ്ട്. കെ കെ പുറം റോഡിൽ ഓവു ച്ചാൽ സംവിധാനം ഇല്ലാത്തതാണ് വെള്ളം റോഡിൽ കെട്ടിക്കിടക്കാൻ ഇടയാക്കിയത്.

മീലാദ് നഗർ റോഡിലെ വെള്ളക്കെട്ട്.

ചളിയങ്കോട് ജംഗ്ഷനിൽ നിന്നും, കാടിയം കുളത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളമാണ് റോഡിൽ കെട്ടിക്കിടക്കുന്നത്. മീലാദ് നഗർ  റോഡിലും സമാനമായാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്. വളച്ചാൽ ഓവുച്ചാ ലിലേക്ക് ഒഴുകിപ്പോകേണ്ട വെള്ളം റോഡ്, വീട് നിർമ്മാണം മൂലം തടസ്സപ്പെട്ടതാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമായത്.
നാങ്കി കടപ്പുറത്തെ വെള്ളക്കെട്ട്

ഒളച്ചാൽ പ്രദേശത്തെ  വെള്ളം മൊഗ്രാൽ പുഴയിലേക്ക് ഒഴുകിപോകുന്ന സ്ഥലങ്ങൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരത്തിയ തോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടതും, വീടുകൾക്ക് ഭീഷണിയായതും. വെള്ളക്കെട്ടിൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന വരാണ് നാങ്കി കടപ്പുറം പ്രദേശത്തെ തീരദേശവാസികൾ. ഈ വിഷയത്തിൽ രണ്ടാഴ്ചമുമ്പ് പ്രദേശവാസികളുമായി എ കെഎം അശ്റഫ് എംഎൽഎ പ്ര ദേശവാസികളുമായി ചർച്ച നടത്തുകയും ഹാർബർ, ഫിഷറീസ് ഫണ്ടുകൾ ലഭ്യമാക്കാൻ ശ്രമം നടത്തുമെന്നും അറിയിച്ചിരുന്നു.

കെ കെ പുറം റോഡിലെ വെള്ളക്കെട്ട്

അതിനിടെ കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓടകളുടെ ശുചീകരണവും മറ്റും കൊ പ്പളം വാർഡിൽ നടക്കാത്തതാണ് ഇത്രയും രൂക്ഷമായ  വെള്ളക്കെട്ട് അനുഭവപ്പെടാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. മൊഗ്രാൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വതമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെയും, സന്നദ്ധസംഘടനകളുടെയും ആവശ്യം.


No comments