മീഡിയ, സോഷ്യൽ മീഡിയ ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
കാസർകോട്(www.truenewsmalayalam.com) : അഭിപ്രായ രൂപീകരണത്തിൽ വികാരത്തിനും വംശീയതയ്ക്കും സ്വാധീനം ലഭിക്കുന്നത് അപകടകരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്.
പൊതുജീവിതത്തിലെ അഭിപ്രായരൂപീകരണത്തില്‍ വസ്തുതകള്‍ക്ക് പകരം വികാരങ്ങളും വംശീയതയും സ്വാധീനം ചെലുത്തുന്ന കാലമാണിത്, വസ്തുതകളുടെ പിൻബലത്തിൽ സത്യത്തിനായി നിലനിൽക്കാൻ പാർട്ടി പ്രവർത്തകർക്ക് സാധിക്കണം, സത്യാനന്തരകാലത്തും വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാവണം സാമൂഹ്യ ഇടപെടലുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി പ്രവർത്തകർക്കായി വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീഡിയ, സോഷ്യൽ മീഡിയ ഓറിയൻ്റേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കമ്മറ്റി അംഗം അബ്ദുൽ ഹമീദ് കക്കണ്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സി.എച്ച് മുത്തലിബ്, അബ്ദുൽ ലത്തീഫ് കുമ്പള, സി.എ യൂസുഫ് എന്നിവർ പ്രസംഗിച്ചു. മാധ്യമ പ്രവർത്തകൻ ഷഫീക്ക് നസറുല്ല, ഡി. ഫോർ മീഡിയ കോ ഓഡിനേറ്റർ ജവാദ് പി.എസ് എന്നിവർ ക്ലാസെടുത്തു.
Post a Comment