JHL

JHL

ഗ്രാമപഞ്ചായത്തംഗം നൗഫൽ പുത്തൂറിന് നാട്ടുകാരുടെ സ്നേഹാദരം.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : തെരെഞ്ഞെടുപ്പ്  സമയത്ത് നാട്ടുകാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നാടിന് സമർപ്പിക്കുന്ന 15-ാം വാർഡ് മെമ്പർ നൗഫൽ പുത്തൂറിന് നാട്ടുകാരുടെ സ്നേഹാദരം.

വാർഡിലെ വികസനപ്രവർത്തനങ്ങളോടൊപ്പം ജനക്ഷേമ സേവനരംഗത്തും നാട്ടുകാരോടൊപ്പം ചേർന്ന് നിൽക്കുന്ന ജനപ്രതിനിധിയാണ് നൗഫൽ.

ഗ്രാമപഞ്ചായത്ത് മുൻ  പ്രസിഡണ്ട് എസ് പി സലാഹുദീൻ നൗഫലിന് ഷാൾ അണിയിച്ചു. വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, മൊഗ്രാൽ പുത്തൂർ ഗവ ഹയർസെക്കണ്ടറി പി ടി എ പ്രസ്ഡണ്ട്  മാഹിൻ കുന്നിൽ, ജമാഅത്ത് പ്രസിഡണ്ട്  സി പി അബ്ദുല്ല, മുഹമ്മദ് കുന്നിൽ, ഹംസ പുത്തൂർ ,ഷെഫീക് പീ ബീ എസ്, എ ആർ ആബിദ്, റഫീഖ്ചായിത്തോട്ടം, കെ എം അബ്ദുൽ റഹിമാൻ, ഷാഫി കച്ചായി, അബ്ദുൽ റഹിമാൻ, ഡി പി ഷാഫി, ഡി എം സലാം, ബഷീർ പടിഞ്ഞാർ, അസ്ക്കർ 'അൻസാഫ്, മുഹമ്മദ് മൂല, നബു ചായിത്തോട്ടം, മുഫീദ്, റഹീം, ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.


No comments