JHL

JHL

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ.

തിരുവനന്തപുരം(www.truenewsmalayalam.com) : സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എം.എൽ.എ പി.സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

 അറസ്റ്റ് ചെയ്ത പി.സി ജോർജിനെ തിരുവനന്തപുരത്തെ എ.ആർ ക്യാമ്പിലെത്തിച്ചു. പരാതിക്കാരിക്കു നേരെ കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നാണ് എഫ്.ഐ.ആർ. പി.സി ജോർജിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനിടെ കള്ളക്കേസാണെന്ന് എടുത്തിരിക്കുന്നതെന്ന് പി.സി ജോർജിന്റെ അഭിഭാഷകൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര നടപടിയാണ് തന്റെ അറസ്റ്റ് എന്നാണ് പി.സി ജോർജ് ആരോപിക്കുന്നത്. അറസ്റ്റിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മോശമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയിൽ പറയുന്നു. പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താൽപര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് പീഡനവിവരം വെളിപ്പെട്ടത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്താൻ ജോർജിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല.

പി.സി ജോർജിന് ഇന്ന് ജാമ്യം ലഭിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. നാളെ ഞായറാഴ്ചയായതിനാൽ കോടതി അവധിയായതിനാൽ രണ്ടു ദിവസം പി.സി ജോർജ് ജയിലിൽ കഴിയേണ്ടി വരും.


No comments