JHL

JHL

കുമ്പളയിൽ ഹോട്ടലിൽ ഫുഡ് ഇൻസ്‌പെക്ടർ ചമഞ്ഞെത്തിയ ആളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

കുമ്പള(True News 24 September 2019) : കുമ്പളയിലെ ഒരു പ്രശസ്ത സസ്യാഹാര ഹോട്ടലിൽ ഫുഡ് ഇൻസ്‌പെക്ടർ ചമഞ്ഞെത്തിയ ആളെ പിടികൂടി പോലീസിലേൽപ്പിച്ചു.  രാവിലെ പത്തര മണിയോടെയാണ് സംഭവം. കാഴ്ചയിൽ ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന വേഷത്തിലെത്തിയ ആൾ അടുക്കള ഭാഗത്ത് ചെന്ന് ഭക്ഷണപാത്രങ്ങൾ പരിശോധിക്കുകയും തുടർന്ന് ഫോണിൽ കീഴുദ്യോഗസ്ഥരോട് നിർദ്ദേശിക്കുന്ന വിധത്തിൽ സംസാരിക്കുകയും ചെയ്തു. ശേഷം കഴിച്ച ഭക്ഷണത്തിന് പണം നൽകാതെ പോകാനുള്ള  ശ്രമങ്ങൾക്കിടെ സംശയം തോന്നിയ ഉടമ ഹോട്ടൽ വ്യാപാരി യൂണിയൻ നേതാക്കളെ  ഫോണിൽ ബന്ധപ്പെട്ട് വിവരം  അറിയിക്കുകയുമായിരുന്നു.ഉടൻ സ്ഥലത്തെത്തിയ നേതാക്കളും മറ്റ് വ്യാപാരികളും ചേർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് വ്യാജമാണെന്ന വിവരം പുറത്തായത്. അതിനിടെ മാസങ്ങൾക്ക് മുമ്പ്   ഉപ്പളയിലെ    ഹോട്ടലിലും സമാന   രീതിയിൽ ഒന്നിലധികം പ്രാവശ്യം  ഫുഡ് ഇൻസ്‌പെക്ടർ ചമഞ്ഞെത്തി ഉടമയോട് മൂവായിരം , രണ്ടായിരം എന്നിങ്ങനെ പണം വാങ്ങി പോയതായ വിവരവും പുറത്ത് വന്നു. മൂന്നാം തവണ സംശയം തോന്നിയ ഹോട്ടലുടമ  വിളിച്ച് വിവരം അറിയിക്കുന്നതിനിടെ ' ഫുഡ് ഇന്സ്പെക്ടർ' രക്ഷപെടുകയായിരുന്നുവത്രെ. വിവരമറിഞ്ഞെത്തിയ ഉപ്പളയിലെ ഹോട്ടലുടമ അവിടെ തട്ടിപ്പുമായെത്തിയ ആളല്ല ഇതെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലുടമ പരാതി നൽകാത്തതിനെ തുടർന്ന് ഇയാളെ കേസടുക്കാതെ വിട്ടയച്ചതായാണ് വിവരം.

blackmailing-as-food-inspector-at-kumbla

No comments