JHL

JHL

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങൾ ഇന്ന് എത്തിക്കും;രാഷ്ടീയപാർട്ടി പ്രതിനിധിയോഗം നാളെ

കാസറഗോഡ് (true News, Sept24, 2019) : മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ ചൊവ്വാഴ്ച എത്തിക്കും. ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് നിർമിച്ച എം ത്രീ വിഭാഗത്തൽപ്പെട്ട ഇ.വി.എം., വിവിപാറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 400 ബാലറ്റ് യൂണിറ്റ്, 400 കൺട്രോൾ യൂണിറ്റ്, 400 വിവിപാറ്റ് യന്ത്രങ്ങൾ വിവിപാറ്റ് യന്ത്രങ്ങൾ എന്നിവ ചൊവ്വാഴ്ച കോയമ്പത്തൂരിൽനിന്ന് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെയും സായുധധാരികളായ പോലീസുകാരുടെയും അകമ്പടിയോടെ കളക്ടറേറ്റിലെ ഇ.വി.എം. ഗോഡൗണിലേക്ക് എത്തിക്കും. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് എൻജിനിയർമാർ യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന നടത്തി പ്രവർത്തനസജ്ജമാക്കും. ബുധനാഴ്ചമുതൽ മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തുന്നതിന് ആവശ്യമായ ജീവനക്കാരെയും നിയമിച്ചതായി കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 198 ബൂത്തുകളാണുള്ളത്. അതിനാവശ്യമായ മെഷീനുകളാണ് കോയമ്പത്തൂരിൽനിന്ന് കൊണ്ടുവരുന്നത്.. 

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ടീയപാർട്ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച രാവിലെ 10.30-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് കളക്ടർ കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു.

No comments