JHL

JHL

കാസർകോട് സ്വകാര്യ ആശുപത്രിയിൽ അക്രമികളുടെ അഴിഞ്ഞാട്ടം; രോഗികൾ വിരണ്ടോടി

കാസർകോട്(True News 22 September 2019): കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി അക്രമി സംഘം അഴിഞ്ഞാടി. കാസർകോട് നുള്ളിപ്പാടിയിലെ കെയർ വെൽ ആശുപത്രിയിലാണ് ബൈക്കപകടത്തിൽ പരിക്കേറ്റവരെയും കൊണ്ട് വന്ന സംഘത്തിലുള്ളവർ അക്രമം നടത്തിയത്.
കൈയ്യിൽ കിട്ടിയ സാധനങ്ങൾ കൊണ്ട് ആശുപത്രി അടിച്ചുതകർക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ലാത്തി വീശി. ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തുവരുന്നു. സി.സി.ടി.വി പരിശോധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു.



No comments