JHL

JHL

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് : ഇടതു വലത് മുന്നണി സ്ഥാനാർഥികളായി; ബി ജെ പി സ്ഥാനാർത്ഥിയെ നാളെയറിയാം

കാസറഗോഡ് (True News, Sept 25, 2019): ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതു വലതു മുന്നണി സ്ഥാനാർഥികളായി. എൻ ഡി എ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായില്ല. നാളെയോടെ ബി ജെ പി സ്ഥാനാർഥി നിർണയം പൂർത്തിയാകാനാണ് സാധ്യത. 
മണ്ഡലത്തിൽ നിന്ന് തന്നെ സ്ഥാനാർഥി വേണമെന്ന പാർട്ടി അണികളുടെ ശക്തമായ വികാരം അവഗണിച്ച് ജില്ലാ നേതൃത്വം നിർദേശിച്ച എം സി ഖമറുദ്ദീനെത്തന്നെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി നിർദേശിച്ചിരിക്കുന്നത്. 
ഇടതു പക്ഷത്തു നിന്നും സി പി എമ്മിന്റെ സി എച്ച് കുഞ്ഞമ്പു തന്നെയാവും സ്ഥാനാർഥി. മഞ്ചേശ്വരത്തെ പാർട്ടി നേതാവ് ജയാനന്ദയുടെ പേരും ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നെങ്കിലും ഇന്ന് നടന്ന ജില്ലാ സെക്രെട്ടറിയേറ്റ് സി എച്ച് കുഞ്ഞമ്പുവിനെ മാത്രമേ പരിഗണിച്ചുള്ളൂ. യു ഡി എഫ് സ്ഥാനാർത്ഥിയായി എം സി ഖമറുദ്ദീനെ നിർദേശിച്ച സാഹചര്യത്തിൽ കുഞ്ഞമ്പുവല്ലാതെ മറ്റൊരാളെ പരിഗണിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.
ബി ജെ പി യുടെ സ്ഥാനാര്ഥിപ്രഖ്യാപനം നീളുകയാണ്. മണ്ഡലത്തിൽ നിന്ന് ഇടതു വലതു മുന്നണികൾ സ്ഥാനാര്ഥിയാക്കുകയാണെങ്കിൽ ബി ജെ പിയും പ്രതിഷിക നേതാക്കളെ പരിഗണിക്കണം എന്ന നിലപാടിലാണ് സ്ഥാനാർഥി നീളുന്നത്. സി എച്ച് കുഞ്ഞമ്പുവും എം സി ഖമറുദ്ദീനും എതിരാളികളായി വരുന്ന സാഹചര്യത്തിൽ സംസ്ഥാന നേതാവായ കൃഷ്ണ ദാസിനെ തന്നെയാണവും ബി ജെ പി പരിഗണിക്കുക.

No comments