സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് വീണ് പരിക്ക്
കാസര്‍കോട്(True news 19 September 2019): ഓണനിലാവ് സൗഹൃദ ഫുട്ബാൾ മത്സരത്തിനിടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് വീണ് പരിക്ക്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കാസര്‍കോട് തീയേറ്ററിക്‌സ് സൊസൈറ്റിയും സംയുക്തമായി തളങ്കര സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച മത്സരത്തിനിടയിലാണ് എം.എല്‍.എക്ക് വീണ് നടുവിന് പരിക്കേറ്റത്.പരിക്കേറ്റ എം.എൽ.എ യെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കലക്ടര്‍ സജിത് ബാബു, അഡീ. എസ്.പി. പ്രശോഭ്, എ.ഡി.എം. എന്‍. ദേവീദാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍, യഹ്‌യ തളങ്കര, ടി.എ. ഷാഫി തുടങ്ങിയവരും കളിക്കാനുണ്ടായിരുന്നു. മത്സരത്തിന്റെ ആദ്യ അഞ്ചാം മിനുറ്റിലായിരുന്നു അപകടം.ജില്ലാ കലക്ടർ സജിത് ബാബു ഐഎഎസ് ഒരു വശത്തും എൻഎ നെല്ലിക്കുന്ന് മറുവശത്തുമായി അണിനിരന്ന മത്സരം തളങ്കര മുസ്ലിം ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് നടന്നത്. മത്സരത്തിൽ കലക്ടറുടെ ചന്ദ്രഗിരി ടീമിനെതിരെ എംഎൽഎയുടെ പയസ്വിനി ടീം രണ്ടു ഗോളിന് വിജയിച്ചു.
onanilav-soccer-na-nellikkunnu-mla-injured
Post a Comment