JHL

JHL

കാസര്‍കോട് ഗവ.കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്ക്

കാസര്‍കോട്(True News 19 September 2019): കാസര്‍കോട് ഗവ. കോളേജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. മൂന്നാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിയും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ എസ്. വിഘ്‌നരാജ്(19), ബി.എസ്.സി ബോട്ടണി രണ്ടാംവര്‍ഷ വിദ്യാര്‍ഥി കെ.വി സിദ്ധാര്‍ത്ഥ് (18), ബി.എസ്.സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥി കെ.വി ശ്രീരൂപ് (18), ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഇമ്മാനുവല്‍ (18), ജിബിന്‍ (18), ലിജോ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. വ്യാഴാഴ്ച ഉച്ചയോടെ പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാമ്പസില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതി. പരിക്കേറ്റവര്‍ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ വിഘ്‌നരാജിന്റെയും സിദ്ധാര്‍ത്ഥിന്റെയും പരിക്ക് സാരമുള്ളതാണ്.
കോളേജില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു വിദ്യര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് എസ് എഫ് ഐ നേതാക്കള്‍ ആരോപിക്കുന്നത്. കരുതിക്കൂട്ടിയാണ് ആക്രമം നടത്തിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. 

കമ്പിപ്പാര, വടി, ഡെസ്‌കിന്റെ കാല്‍ എന്നിവയുപയോഗിച്ച് ഫിസിക്‌സ് ഡിപാര്‍ട്‌മെന്റിന് അടുത്തുവെച്ച് സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് സിദ്ധാര്‍ത്ഥ് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

students-conflict-at-kasaragod-govt-college

No comments