JHL

JHL

മുന്നണി സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും

കുമ്പള (True News, Sept 30, 2019): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഒരു ദിവസം കൂടി ബാക്കി നിൽക്കെ മുന്നണി സ്ഥാനാർത്ഥികളെല്ലാം ഇന്ന് തന്നെ നാമ നിർദേശ പത്രികകൾ സമർപ്പിക്കും.
എൽ ഡി എഫ് സ്ഥാനാർഥി ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വരണാധികാരിയുടെ മുമ്പാകെ പത്രിക നൽകും.മുൻ എം എൽ എ അടക്കമുള്ള നേതാക്കൾ കൂടെയുണ്ടാകും.
യൂ  ഡി എഫ് സ്ഥാനാർത്ഥി  എം സി ഖമറുദ്ദിൻ രാവിലെ  പത്രിക സമർപ്പിക്കും.യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന ഉപ്പളയിലെ സി.എച്ച് സൗധത്തിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഘോഷയാത്രയായി പുറപ്പെട്ടു വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കും 
എൻ ഡി എ  സ്ഥാനാർഥി രവിശ  തന്ത്രിയുടെ പത്രിക സമർപ്പണം ഇന്നുച്ചയ്ക്ക് മൂന്നു മണിക്കാണ് നിശ്ചയിച്ചിട്ടുള്ളത്. പത്രികാ സമർപ്പണത്തിനു മുമ്പായി അദ്ദേഹം കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും. 

No comments