JHL

JHL

കുമ്പളയിൽ വൻ പാൻമസാല വേട്ട ; മംഗളൂറുവിൽ നിന്ന് പലചരക്ക് സാധനങ്ങളുമായി വന്ന ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കുമ്പള (True News 18 September 2019):കുമ്പളയിൽ  നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം പിടികൂടി.  ഇന്റലിജൻസ് സ്ക്വാഡാണ് വാഹന പരിശോധനക്കിടയിൽ ആറു  ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. മംഗ്ളൂരു ബന്തറിൽ നിന്നും കണ്ണൂരിലേക്ക് പലചരക്ക് സാധനങ്ങൾ കയറ്റി പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ഉള്ള ലോറിയിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്.- കുമ്പളയിൽ വച്ച് വാഹന പരിശോധന നടത്തുകയായിരുന്നു ഇന്റലിജൻസ്
സ്ക്വാഡ്. 122 കെജി വരുന്ന 5 ചാക് ഹാൻസ് , 78കെജി ബാവല , 42കെജി കൂൾ ലിപ്ത് എന്നീ നിരോധിത ഉത്പന്നങ്ങൾ ആണ് പിടികൂടിയത്. എ.വി പ്രഭാകരൻ( അസിസ്റ്റന്റ് കമ്മിഷണർ - ഇന്റലിജൻസ്), മധു കരിമ്പിൽ (സ്റ്റേറ്റ് ടാക്സ് ഓഫീസർ),  മൈല നായിക്  (സ്റ്റേറ്റ് ടാക്സാഫീസർ) സുരേന്ദ്രൻ സിവി .ജോഷി വി എൻ .ബിജു ഇ ദിവാകരൻ പിസി ,മധു സൂധനൻ ,വല്സരാജ്, അഗസ്റ്റിൻ എന്നിവരുടെ നേതൃത്തത്തിലായിരുന്നു പരിശോധന. മറ്റു നിയമ നടപടികൾക്കായി കുമ്പള എക്സൈസിന് കൈമാറി .
kumbla-ezcise-seized-banned-tobacco

No comments