JHL

JHL

കാസർകോട് ഭൂമിദാന കേസ്: വി.എസിനെതിരായ അപ്പീൽ സർക്കാർ പിൻവലിച്ചു

കൊച്ചി(True News 19 September 2019): വിവാദമായ കാസർകോട് ഭൂമിദാന കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പ്രതിസ്ഥാനത്ത് നിന്ന് നീക്കിയ ഹൈകോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചു. കേസ് റദ്ദാക്കണമെന്ന മറ്റ് പ്രതികളുടെ ഹരജി തള്ളിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ നിലനിൽക്കെയാണ് സംസ്ഥാന സർക്കാർ നടപടി. ഭൂമിദാന കേസിൽ നിന്ന് വി.എസിനെ ഒഴിവാക്കിയതിനെതിരെ മുൻ യു.ഡി.എഫ് സർക്കാരാണ് അപ്പീൽ ഹരജി നൽകിയത്.
വിവാദ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പ്രതി പട്ടികയിൽ നിന്ന് വി.എസിനെ നീക്കാൻ ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം, മുൻ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രൻ, വി.എസിന്‍റെ മുൻ പഴ്സണൽ അസിസ്റ്റന്‍റ് എ. സുരേഷ്, ഭൂമി ലഭിച്ച ടി.കെ സോമൻ, കാസർകോട് മുൻ കലക്ടർ എൻ.എ കൃഷ്ണൻകുട്ടി എന്നീ പ്രതികൾക്കെതിരെ നിയമനടപടി തൂടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ബന്ധുവും വിമുക്ത ഭടനുമായ സി.കെ സോമന് കാസർകോട് ജില്ലയിലെ ഷേണി  വില്ലേജിൽ 2.33 ഏക്കർ സർക്കാർ ഭൂമി അനുവദിച്ചതിൽ വഴിവിട്ട് ഇടപെടൽ നടത്തിയെന്നാണ് കേസ്. പ്രശ്നം വിവാദമായതോടെ ഉമ്മൻചാണ്ടി സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ, ഭൂമി അനുവദിച്ച നടപടി റദ്ദാക്കുകയും ചെയ്തു. കേസ് കോഴിക്കോട് വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്.

case-against-vs-achuthanandan-revoked  

No comments