JHL

JHL

ഉള്ളി വില കുതിക്കുന്നു ; കടകൾ കുത്തിത്തുറന്ന് കള്ളന്മാർ; വില പിടിച്ചുനിർത്താൻ പറ്റാതെ കേന്ദ്രസർക്കാർ; ഉത്തരേന്ത്യയിൽ പ്രതിഷേധം ശക്തം


ന്യൂ ഡൽഹി (True News, Sept25, 2019): രാജ്യത്ത് ഉള്ളു വില കുതിക്കുന്നു. കഴിഞ്ഞ ഒൻപതു ദിവസമായി തുടർച്ചയായി വർധിച്ചു വരുന്ന വില ഇന്നലെ എൺപതു രൂപയിലെത്തി. മുംബൈയിലും ഡൽഹിയിലും സവാളവില ചൊവ്വാഴ്ച കിേലാഗ്രാമിന് 75-80 രൂപവരെയെത്തി. ബെംഗളൂരുവിലും ചെന്നൈയിലും 60 രൂപയ്ക്കാണ് ചൊവ്വാഴ്ച സവാള വിറ്റത്.കേരളത്തിലും വില വർദ്ധനവ് തുടരുന്നു. ചില്ലറ വിപണിയിൽ നാല്പത്തഞ്ചു രൂപവരെയെത്തിയ ഉള്ളി വില ഈയാഴ്ച അവസാനത്തോടെ കേരളത്തിലും എഴുപത്തിലെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. വില കുത്തനെ ഉയർന്നതോടെ രാജ്യത്ത് പലയിടത്തും കള്ളന്മാർ സവാളമോഷണത്തിലേക്ക്‌ ചുവടുമാറ്റി. ബിഹാറിൽ പട്‌നയിലെ ഒരു സംഭരണശാലയിൽനിന്ന് ‌ഞായറാഴ്ചരാത്രി എട്ടുലക്ഷത്തിലധികം രൂപയുടെ സവാള മോഷണംപോയി. 328 ചാക്കുകളിലായി സൂക്ഷിച്ച സവാള മുറി കള്ളന്മാർ കുത്തിത്തുറന്ന് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. 1.73 ലക്ഷം രൂപ കവർന്നതായും ഉടമ ധീരജ് കുമാർ പോലീസിൽ പരാതിപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിലും കർഷകർ സൂക്ഷിച്ച ഒരുലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിച്ചു. 117 കൊട്ടകളിലായിവെച്ച 25 ടൺ സവാള കള്ളൻ കൊണ്ടുപോയതായി കൽവാൻ ഗ്രാമത്തിലെ കർഷകൻ രാഹുൽ ബാജിറാവു പരാതി നൽകി. 117 കൊട്ടകളിലായിവെച്ച 25 ടൺ സവാള കള്ളൻ കൊണ്ടുപോയതായി കൽവാൻ ഗ്രാമത്തിലെ കർഷകൻ രാഹുൽ ബാജിറാവു പരാതി നൽകി. 
സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ. കച്ചവടക്കാർക്ക് സംഭരണപരിധിയിൽ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 
അതിനിയുടെ ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഉള്ളി വിലവർധന ശക്തമായ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ഭരണ കക്ഷിയായ ബി ജെ  പി.

No comments