JHL

JHL

ഖാസിയുടെ ദുരൂഹമരണം ; സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് രമേശ് ചെന്നിത്തല

കാസർകോട്(True News 22 September 2019): ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 347ാം ദിവസം പിന്നിടുന്ന സത്യഗ്രഹ സമരത്തിനു യുഡിഎഫ് കൂട്ടായ്മയുടെ ഐക്യദാർഢ്യം അറിയിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ആക്ഷൻ കമ്മിറ്റി  വൈസ് ചെയർമാൻ അബൂബക്കർ ഉദുമ അധ്യക്ഷത വഹിച്ചു.

എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കല്ലട്ര മാഹിൻ ഹാജി, ഹരീഷ് ബി. നമ്പ്യാർ, എം.എച്ച്. ജനാർദനൻ,  സി.ടി. അഹമ്മദലി, എ.എം. കടവത്ത്, കരുൺ താപ്പ, എ. ഗോവിന്ദൻ നായർ, ബേവിഞ്ച  അബ്ദുല്ല, കെ.പി. മുനീർ, ബി.കെ. അബ്ബാസ് ഹാജി, ബദ്റുദിൻ കറന്തക്കാട്, കെ. ഖാലീദ്, കെ.പി. കുഞ്ഞിക്കണ്ണൻ, ഉസ്മാൻ കടവത്ത്, എം. ജമീല, അബ്ദുൽ ജലീൽ, എം. മുഹമ്മദ്, ഉബൈദുല്ല കടവത്ത്, സഹീദ് ചേരൂർ എന്നിവർ പ്രസംഗിച്ചു.
Qadi-strike-ramesh-chennithala-backing

No comments